അങ്ങനെ ഒരു ആഘോഷം കൂടി കടന്നു പോയി.കമിതാക്കളുടെ ദിവസം. മനസ്സിൽ പ്രണയം പൂത്തുലഞ്ഞ് നിൽക്കുമ്പോൾ ഒരു പ്രത്യേക ദിവസം വേണോ അതാഘോഷിക്കാൻ എന്ന് വേറെ ഒരു കൂട്ടർ. പക്ഷെ ആഘോഷിക്കണം എന്നു തന്നെയാണു എന്റെ അഭിപ്രായം.
ലോകസമാധാനത്തിനുള്ള ദിവസമില്ലെ, എന്നിട്ടെവിടെ സമാധാനം?എന്തിന് നമ്മുക്കുണ്ടോ സമാധാനം? പിന്നെ ഇതു പോലെ ഉള്ള പ്രത്യേക ദിവസങ്ങളെ പറ്റി തിരഞ്ഞപ്പോൾ ശരിക്കും അന്തം വിട്ടുപോയി, അത്രയ്ക്കും അധികം ഉണ്ടായിരുന്നു ആഘോഷങ്ങൾ. പിന്നെന്തു കൊണ്ട് നമ്മുടെ നാട്ടിൽ മാത്രം ഇതൊന്നും പാടില്ലെന്ന് പറയുന്നത്?
അതൊക്കെ പോട്ടെ ,പറയാനുള്ളത് പ്രണയത്തെക്കുറിച്ചാണ്. ഒരു തവണ മനസ്സിലെങ്കിലും പ്രണയിക്കാത്തവർ ഇല്ലെന്നാണല്ലോ പ്രമാണം. നനുത്ത മഴയായി, ഇളം കാറ്റായി, മകരക്കുളിരായി നമ്മെ പൊതിയുമ്പോൾ നമ്മളതിൽ അലിഞ്ഞ് പോകുന്നു. ആഞ്ഞു വരുന്ന തിരമാല അവസാനം തിരിച്ചു പോകുമ്പോൾ കാലടികളെ തഴുകുന്നതുപോലെ കൈകൾ ചേർത്തുപിടിച്ച് ചുണ്ടുകൾ മൃദുവായി കവിളിലോടുമ്പോൾ ഈ ലോകത്തിനോട് ആർത്തുവിളിക്കണമെന്നു തോന്നുമ്പോഴും സ്വകാര്യം പറയുന്നു "ഞാനൊരാളെ പ്രണയിക്കുന്നു". ഈ നിമിഷങ്ങൾക്കുവേണ്ടിയാണ് ജനിച്ചതെന്നു തോന്നും, വർഷങ്ങളോളം കാത്തിരുന്നതും. ഒന്നു കാണാൻ സംസാരിക്കാൻ.... എന്തും ചെയ്യുന്നു. പ്രണയിക്കുന്ന പലരും കവികളാകുന്നു. ഇങ്ങനെയുള്ള കമിതാക്കൾക്കായി ഒരു ദിവസം മാറ്റിവച്ചാൽ എന്താണു കുഴപ്പം? ആ ഒരു ദിവസം കാത്ത് നമ്മളിരിക്കുന്നു, പ്രതീക്ഷയോടെ, ആകാംക്ഷയോടെ, ഒരുപാട് സ്വപ്നങ്ങൾ നെയ്ത്.
വർഷങ്ങൾക്കു ശേഷം ഓർക്കാൻ കൂടി എന്തു രസമായിരിക്കും. അപ്പൊഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും. ചിലപ്പൊ ഓർത്തിട്ടേ ഉണ്ടാവില്ല, പിന്നെ ഇപ്പോൾ ഏറ്റവും
കൂടുതൽ കേൾക്കുന്ന കാരണവും കേൾക്കാം "സമയം കിട്ടിയില്ല".
അപ്പോൾ കൂട്ടുകാരേ, ആഘോഷിക്കേണ്ട സമയത്ത് ആഘോഷിക്കണം (അർമാദിക്കണം). എല്ലാവരും നന്നായി അടിച്ച്പൊളിച്ചിണ്ടാവുമെന്നു കരുതുന്നു. ഇല്ലാത്തവരോ കാത്തിരിക്കുക... നിങ്ങൾക്കു മാത്രമായി ഒരാൾ ജനിച്ചിട്ടുണ്ട്
Subscribe to:
Post Comments (Atom)
:)
ReplyDelete"ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം” - ആരാ പറഞ്ഞതെന്നു ഇപ്പൊ മനസ്സിലായി! :)
പിന്നെ കാളിന്ദിച്ചേച്ചീ, എനിക്കു് സമയം ഒക്കെ ധാരാളം കിട്ടിയെന്നു മാത്രമല്ല.. ഇനിയും പ്രണയിക്കാന്‍ പോയാല്‍ അടിയും കിട്ടും..
എന്നാലും ഈയടുത്തായി ഒരാള്‍ മനസ്സില്‍ കൂടുകെട്ടി താമസിക്കാന്‍ തുടങ്ങിയിരിക്കുന്നു! പാടില്ല എന്നു എത്ര വിചാരിച്ചിട്ടും.. മനസ്സിനോടു തന്നെ വേണ്ടാ വേണ്ടാ എന്നു പറഞ്ഞിട്ടും.... ഉറക്കെ വിളിച്ചു പറയാന്‍ തോന്നുന്നു. ...
(അവളെപ്പോലും അറിയിക്കാന്റെ നിശബ്ദമായി പ്രണയിക്കുന്നു ഞാന്‍) :)
- http://marumozhisangam.blogspot.com/
- http://chithrangal.blogspot.com/2006/03/blog-post_114358762055036353.html
ഈ രണ്ടു ലിങ്കുകളും ഒന്നു വായിച്ചു നോക്കൂട്ടോ!
കല്ല്
കൊള്ളാം, ഒരു എം. ടി ടച്ച് ഉണ്ട് കേട്ടോ..
ReplyDeleteനല്ല വരികള്‍, നല്ല ഭാവന..
"ആഞ്ഞു വരുന്ന തിരമാല അവസാനം തിരിച്ചു പോകുമ്പോൾ കാലടികളെ തഴുകുന്നതുപോലെ കൈകൾ ചേർത്തുപിടിച്ച് ചുണ്ടുകൾ മൃദുവായി കവിളിലോടുമ്പോൾ ഈ ലോകത്തിനോട് ആർത്തുവിളിക്കണമെന്നു തോന്നുമ്പോഴും സ്വകാര്യം പറയുന്നു "ഞാനൊരാളെ പ്രണയിക്കുന്നു"."
അടിപൊളി ആയിട്ടുണ്ട് :)
Enikke vayya.. Sangathi kollam...
ReplyDeleteകരിങ്കല്ലേ നന്ദീണ്ട്ട്ടോ....പ്രണയിക്കാൻ തോന്നുമ്പോൾ പ്രണയിക്കണം പ്രായം ഒരു പ്രശ്നം അല്ല
ReplyDeleteചെത്തുക്കാരോ..വേണ്ട വേണ്ട...
ഗിരി നന്ദി..
കാളിന്ദി ചേച്ചീ..,അപ്പറഞ്ഞത് ശരിയാ ട്ടോ..എന്തിനും ഒരു ദിവസമുണ്ടെന്നിരിക്കെ പ്രണയത്തിനായും ഒരു ദിവസം മാറ്റിവെയ്ക്കാതിരിക്കാനാവില്ലല്ലോ...:)..
ReplyDelete:) ആരോടും പറയണ്ടാട്ടോ .. രഹസ്യാ.. ;)
ReplyDelete