ഒരു പാട് നാളായി ഇവിടെ വന്നിട്ട്. ഒരു വലിയ ഇടവേള!
രണ്ടു പോസ്റ്റ് എഴുതിയപ്പോഴേക്കും പ്രതിഭ വറ്റിവരണ്ടോ എന്നു സംശയം..
“പലായധ്വം പലായധ്വം രേ രേ ദുഷ്കവികുഞജരാഃ
വേദാന്ത വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ”
എന്നു പറഞ്ഞ് ഈ ബൂലോകത്തേക്ക് വന്നതാണ്.. പണ്ട് ശക്തൻതമ്പുരാന്റെ സദസ്സിലേക്ക് ഉദ്ദണ്ഡശാസ്ത്രികൾ വന്നതുപോലെ.
അർത്ഥം:
“ അല്ലയോ ദുഷ്ക്കവികളാകുന്ന ആനകളേ, നിങ്ങൾ ഓടിക്കൊള്ളുവിൻ;
എന്തെന്നാൽ വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡനാകുന്ന സിംഹം ഇതാ വരുന്നു“
[ ഐതിഹ്യമാലയിൽ നിന്നും എടുത്ത് എഴുതിയതാണ്, ഉമേഷ്ജി വായിക്കില്ല എന്ന ഉത്തമ വിശ്വാസത്തിൽ ]
കഥയും കവിതയും ഒന്നും എഴുതാറില്ല, വേദാന്തം ഒട്ടും ഇല്ല.
എന്നാലും ജി.എസ്.പ്രദീപിനെ [ അശ്വമേധം ] കുറിച്ചു പറയുന്നതു പോലെ എന്തെങ്കിലും ഒക്കെ എഴുതണ്ടെ?
പിന്നെ എഴുതാതിരുന്നതിന്റെ പ്രധാന കാരണം മടി തന്നെ ആണ്. സമയം ഇല്ല എന്ന മുടന്തൻ ന്യായം വേണമെങ്കിൽ പറയാം. എല്ലാവർക്കും 24 മണിക്കൂറല്ലേ ഉള്ളൂ. പിന്നെ എനിക്കു മാത്രം എന്താ ഈ സമയക്കുറവ്? മൂന്നും നാലു തരം ബ്ലോഗുകൾ എഴുതുന്നവരില്ലേ? അതും വ്യത്യസ്ത ഭാഷകളിൽ..
അപ്പോൾ ഞാൻ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുന്നു. ഇനി തുടർച്ചയായി എഴുതാനാണ് ഭാവം. ശ്രമിക്കാം അല്ലേ? ( നിങ്ങളുടെ കഷ്ടകാലം)
പോവുന്നതിനു മുൻപ് ഒരു ചെറിയ തമാശ...
ഒരു അമ്മ ഹിമക്കരടിയും കുട്ടി ഹിമക്കരടിയും കൂടി സംസാരിക്കുകയായിരുന്നു
കുട്ടി : അമ്മേ ഞാൻ ശരിക്കുള്ള ഹിമക്കരടിയാണോ?
അമ്മ : അതേ
കുട്ടി : അച്ഛനും അമ്മയും ശരിക്കുള്ള ഹിമക്കരടികളാണോ?
അമ്മ : അതേ
കുട്ടി : എന്റെ മുത്തശ്ശനും മുത്തശ്ശിയുമോ?
അമ്മ : അവരും..
കുട്ടി : അവരുടെ അച്ഛനും അമ്മയുമോ?
ഇത്രയും കൂടി കേട്ടപ്പോൾ അമ്മയ്ക്ക് ശരിക്കും ദേഷ്യം വന്നു..
അമ്മ : നീ എന്താ ഇങ്ങനെ വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരിക്കുന്നത്? നിന്റെ കുടുംബത്തിലെ എല്ലാവരും നല്ല ഒന്നാന്തരം ഹിമക്കരടികൾ ആണ്...
കുട്ടി : അത്.. അമ്മേ എനിക്ക് തണുക്കുന്നു..
[ 7 വയസ്സായ എന്റെ മകൾ പറഞ്ഞു തന്ന തമാശ ആണ് ഇത് ]
സ്നേഹപൂർവ്വം
കാളിന്ദി
Subscribe to:
Post Comments (Atom)
അപ്പോ ഇനി തുടര്‍ച്ചയായി എഴുതി തുടങ്ങിക്കോളൂ...
ReplyDeleteവെരി ഗുഡ് ഹ്യൂമര്‍ :)
ReplyDeleteഎന്താ എനിക്കിതു വായിച്ചാൽ?
ReplyDeleteസത്യം പറയൂ, ശ്ലോകം ഇവിടെ നിന്നു കട്ട്/പേസ്റ്റ് ചെയ്തതല്ലേ?
“ശക്തന്‍ തമ്പുരാന്റെ കാലത്താണു് ഇവര്‍ ജീവിച്ചിരുന്നതെന്നു് `ഐതിഹ്യമാല’യില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പ്രസ്താവിക്കുന്നതു തെറ്റാണു്. ശക്തന്‍ തമ്പുരാന്‍ പതിനെട്ടാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നതു്...” എന്നു് ഇവിടെയും കാണുന്നു.
കാളിന്ദി ചേച്ചീ..,ആദ്യം തന്നെ ശ്ലോകം ഒക്കെ കണ്ടപ്പോളൊന്നു ഞെട്ടി..തിരിച്ചു വരവു സംസ്കൃതത്തിലൂടെയാണോന്നു കരുതി...അപ്പോള്‍ ഇനീം പോരട്ടെ നല്ല നല്ല പോസ്റ്റുകള്‍..:)
ReplyDeleteരണ്ടും നന്നായി.
ReplyDelete1) തിരിച്ചു വരവ്
2) തമാശ
ഇനി ഇപ്പൊ ഈ തമാശ എനിക്കു മറ്റു ആള്‍ക്കാരോടു പറഞ്ഞു ക്രെഡിറ്റ് എടുക്കാല്ലോ അല്ലേ?
ആ കഥ പറഞ്ഞ മോൾക്ക് ചേട്ടന്റെ വക ചോക്ലേറ്റ്.
ReplyDeleteശ്രീ... ശ്രമിച്ചു നോക്കാം
ReplyDeleteഉമേഷ്...സത്യമായിട്ടും കോപ്പി/പേസ്റ്റ് ചെയ്തതല്ല.താങ്കളുടെ പോസ്റ്റ് വായിച്ചു. നേരത്തേ വായിച്ചിരുന്നു എങ്കിൽ ഞാൻ ഇത്രയും കഷ്ടപ്പെട്ട് type ചെയ്യില്ലായിരുന്നു.
Rare Rose......ഒരു സ്വകാര്യം പറയട്ടെ,എനിക്കു തീരെ സംസ്കൃതം അറിയില്ല .ഇപ്പൊ വായിച്ചു കൊണ്ടിരിക്കുന്നതു `ഐതിഹ്യമാല’ ആണ്.
കരിങ്കല്ല് ...ക്രെഡിറ്റ് എടുത്തോളൂ ഒരു കുഴപ്പവുമില്ല
വികടശിരോമണി ....ചോക്ലേറ്റ് മോൾക്ക് വലിയ ഇഷ്ടമാണ്.. വേഗം അയച്ചു തരൂ :)
കോപ്പിപേസ്റ്റു ചെയ്തതല്ല എന്നു മനസ്സിലായി. അങ്ങനെ ചെയ്തിരുന്നെങ്കിൽ കുഞ്ജരനെ കുഞജരൻ ആക്കുകയില്ലല്ലോ :)
ReplyDeleteഉമേഷ്.......... സത്യം പറയാല്ലോ...നമിച്ചു മാഷേ നമിച്ചു:)
ReplyDeletecALviN::കാല്‍വിന്‍ .......അയ്യോ കാല്‍വിന്‍ വിട്ടു പോയതാണ്, വളരെ നന്ദിയുണ്ട്.
ReplyDeleteതീരുമാനം നന്നായി..കാളിന്ദി... ചുമ്മാ എഴുതുട്ടോ.... ആശംസകള്‍...
ReplyDeleteആന കൊടുത്താലും കിളിയേ ആശകൊടുക്കാമോ? എന്നു മഹാകവി ബാലചന്ദ്രമേനോന്‍ പാടിയിട്ടുണ്ട്.
ReplyDeleteഇനി മുതല്‍ എഴുതാം എന്നു പറഞ്ഞിട്ടെവിടെപ്പോയി?
കരിങ്കല്ലേ...
ReplyDeleteആശ എവിടെ പോയി?
മഹാകവി ബാലചന്ദ്രമേനോന്‍ പറഞ്ഞത് കൊണ്ട് ഞാൻ ഇന്നു തന്നെ അടുത്ത പോസ്റ്റ് ഇടാൻ തീരുമാനിച്ചു :)