Tuesday, 27 January 2009

അതിമോഹം

"തപലാപ്പീസില്‍നിന്നു തിരിച്ചു പോരുമ്പോള്‍ ഓരോ കാലടിവെപ്പിലും കനംകൂട്ടിവെച്ച ശാന്തത മുഴുവന്‍ ഒരു നിമിഷംകൊണ്ടു തകര്‍ന്നുപോവുമോ എന്ന് ഭയം തോന്നി . കരയരുത് , കരയരുത് . കണ്ണുകളുടെ പശ്ചാത്തലത്തിലെവിടെയോ വേരുകളിളകുന്നതുപോലെ ഒരു കടച്ചില്‍ തോന്നി " - എം.ടി

ഇതുപോലെ ഒരു വാചകം സ്വന്തമായി എഴുതാന്‍ ഈ ജന്മം സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ് അടുത്ത ജന്മത്തിന് കാത്തിരിക്കുന്നതിനിടയിലാണ് ബ്ലോഗിങ് എന്ന് കേട്ടത് .എന്നാല്‍ പിന്നെ ഒരു കൈ നോക്കിയാലോ എന്ന് തോന്നി .പിന്നെ പ്രോത്സാഹനം കൂടി സഹിക്കാന്‍ വയ്യാതായപ്പോള്‍ എന്തായാലും എഴുതാന്‍ തീരുമാനിച്ചു .(അദേഹത്തിന്റെ വിചാരം ഞാന്‍ എന്തൊക്കെയോ ആണെന്നാണ് ,നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ ) എന്ത് എഴുതും എന്നായിരുന്നു അടുത്ത പ്രശ്നം .അവസാനം മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ മനോഹരമായ (കവിത തുളുമ്പുന്ന) വരികളാവട്ടെ തുടക്കം എന്ന് തീരുമാനിച്ചു. എല്ലാ പൊസ്റ്റിലും ഒരു വരി എഴുതിയാൽ കുറേ കഴിയുമ്പോള്‍ എനിക്കും അങ്ങനെ ഒരു കഴിവ് കിട്ടിയാലോ?

അതിമോഹം എന്നല്ലേ ഇതിനൊക്കെ പറയാ .എന്തായാലും ആകാശത്തോളം മോഹിക്കുമ്പോള്‍ ഒരു ചെറിയ മണല്ക്കൂനയെങ്കിലും കിട്ടിയാലോ .ബഹളം ഒഴിഞ്ഞു എഴുതുന്ന പാടു വേറെ .

മലയാളത്തില്‍ ഒരുപാടു വായനക്കാരുണ്ടായിരുന്ന ഒരു നോവലിസ്റ്റ് പറഞ്ഞതിപ്പോള്‍ ഓര്‍മ വരുന്നു. അദ്ദേഹം മൂന്ന് നോവലുകളെ വായിച്ചിട്ടുള്ളൂ എന്ന് . ഞാനും ഒരുപാട് ഒന്നും വായിച്ചിട്ടില്ല,ഇപ്പൊ തീരെ ഇല്ല . കുറെ വായിക്കുന്നവരോടും എഴുതുന്നവരോടും പാടുന്നവരോടും സ്പോർട്സ് ചെയ്യുന്നവരോടും പ്രസംഗിക്കുന്നവരോടും അങ്ങനെ അങ്ങനെ എല്ലാവരോടും എനിക്കു ബഹുമാനമാണ്( അസൂയയാണ്).

അപ്പോൾ സ്നേഹിതരേ ഞാൻ തുടങ്ങിക്കഴിഞ്ഞു. അഭിപ്രായങ്ങൾക്ക് സ്വാഗതം. ഇടയ്ക്കെല്ലാം വന്നു നോക്കൂ.. എന്തെങ്കിലും കുത്തിക്കുറിച്ചത് കാണാം..

7 comments:

  1. ബൂലോകത്തേയ്ക്കു സ്വാഗതം.

    എഴുത്തി തുടങ്ങൂ...
    :)

    ReplyDelete
  2. അദ്ധേഹത്തിന്റെ വിചാരം എന്തായാലും തെറ്റല്ല..ആദ്യത്തെ പോസ്റ്റ് കണ്ടപ്പോഴേ എന്തൊക്കെയോ ആണ് എന്ന് തോന്നുന്നു..:)
    എന്തായാലും Welcome to Ootty..Nice to meet you!! :)

    ReplyDelete
  3. തുടക്കം അതിമനൊഹരം,എല്ലാം തുടങ്ങാനാണു ബുദ്ദിമുട്ട്...താങ്കൾക്കു കഴിയും എഴുതാൻ...എല്ലാവക ഭാവുകങ്ങളും...ജെ.കെ

    ReplyDelete
  4. കൊള്ളാം, തുടക്കം അടിപൊളി..
    ഇതു പോലെ എഴുതാന്‍ കഴിയുന്നവരോട് എനിക്കും ബഹുമാനമാണ്( അസൂയയാണ്)

    :)

    ReplyDelete
  5. തുടക്കത്തിൽ തന്നെ മാപ്പു പറയട്ടെ, മറുപടി പറയുന്നതിനു വൈകിയതിൽ..........(തുടക്കക്കാരിയല്ലെ ഒന്നു ക്ഷമിക്കൂ)

    ശ്രീ എന്റെ ആദ്യത്തെ ബ്ലൊഗിനു ആദ്യമായി എഴുതിയതല്ലെ നന്ദി

    ഞാൻ....അങ്ങനെ ഒന്നും ഇല്ല

    ജെ.കെ. എനിക്കും അങ്ങനെത്തന്നെയാണ്ണു ആഗ്രഹം നടക്കണ്ടെ

    ചെത്തുക്കരാ ഒരു പാടു നന്ദി:)

    കരിങ്കല്ലെ ..ഇതെന്താ ഗോപെട്ടനെ പൊലെ ചിരി എഴുതി വച്ചിരിക്കുന്നതു :) :) :)

    എല്ലാവർക്കും ഒരായിരം നന്ദി.............:)




    .

    ReplyDelete
  6. എഴുതിത്തുടങ്ങുമ്പോള്‍ എല്ലാവരും തുടക്കക്കാരല്ലേ.....എന്തായാലും തുടങ്ങിക്കഴിഞ്ഞല്ലോ....ഇനി എഴുത്തു തുടരുക.....

    സ്വാഗതം.....

    ReplyDelete